അഴകിന്റെ ഒരു അഷ്ടകലാശം തീർത്തു മൺറോ തുരുത്ത്.

Written by : Administrator
Posted on : 26, Feb 2018

അഴകിന്റെ ഒരു അഷ്ടകലാശം തീർത്തു മൺറോ തുരുത്ത്.

അധികമാരും അത്തിപ്പറ്റിയിട്ടില്ലാത്ത അഴകിന്റെ ഒരു അഷ്ടകലാശം ഉണ്ട് കൊല്ലം ജില്ലയിൽ. "മൺറോ തുരുത്തു" ഒരു പക്ഷെ എല്ലാവരും കേട്ടിരിക്കാം, എന്നാൽ മൺറോയുടെ യഥാർത്ഥ സൗന്ദര്യം ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് കണ്ടു തീർക്കാൻ കഴിയുന്നതല്ല. കല്ലട ആറിന്റെ എക്കലടിഞ്ഞു രൂപീകൃതമായ തുരുത്ത് എന്ന് പറയാം.. 
നീരും കരയും ഇഴപാകിയ 8 ദ്വീപുകൾ, മനം മയക്കുന്ന അംഗലാവണ്യം,. ഇതിൽ പാതി മാത്രമാണ് പ്രതിക്രിതിയുടെ പങ്ക്.. ബാക്കി അത്രയും മനുഷ്യന്റെ കലാവിരുത്.. മൽസ്യ കൃഷി, തെങ്ങു കൃഷി, കയർ നിർമാണം ഒക്കെയാണ് മൺറോ തുരുത്തിന്റെ പ്രധാന വരുമാന മാർഗം..

തിരുവതാംകൂറിന്റെ രണ്ടാം റെസിഡൻസ് കേർണൽ ജോൺ മൺറോ 1819 ൽ ജോലിയിൽ നിന്നും വിരമിക്കുമ്പോൾ റാണി ഗൗരി ഭായി തമ്പുരാട്ടി നൽകിയ ഉപഹാരം ആണ് കൊല്ലത്തു ഒരു പിടി മണ്ണ്. ഭൂമി ഏറ്റു  വാങ്ങിയ മൺറോ കല്ലട ആറ്റിൽ നിന്നും ശുദ്ധജലം കൊണ്ട് വരാൻ ദ്വീപുകൾക്കിടയിലൂടെ ഒരു തോട് വെട്ടി. അതാണ് ഇന്നത്തെ "പുത്തനാർ", തീർന്നില്ല, തോടിനു ഇരുവശങ്ങളിലും കണ്ടലുകൾ വച്ച് പിടിപ്പിച്ചു.. അങ്ങനെയാണ് മൺറോ ഇന്നത്തെ തുരുത് ഉണ്ടാകുന്നത്..

ഇന്ന് വർക്കലയിലും കോവളത്തും ആലപ്പുഴയിലുമൊക്കെ എത്തുന്ന വിദേശികളുടെ ഇഷ്ട സ്ഥലമായി  മാറിയിരിക്കുന്നു ഈ ചെറു ദ്വീപുകൾ. ഏറ്റവും കുറഞ്ഞ ചിലവിൽ  ദൈവത്തിന്റെ സ്വന്തം നാടിന്റെ പച്ചപ്പും, മനോഹാരിതയും, മലയാളിയുടെ സംസ്കാരവും, പരമ്പരാഗത ഭക്ഷണ രീതികളുമാണ്  വിദേശികളുൾപ്പടെ ഉള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.  വിനോദ സഞ്ചാരികൾക്കായി ടുറിസം വകുപ്പിന്റെ ഉൾപ്പടെ ഒരുപാട് പാക്കേജുകൾ ഉണ്ട്. 

തെങ്ങും തോട്ടങ്ങൾക്കിടയിലൂടെ ഉള്ള ചെറു തൊടുകളിലൂടെയുള്ള തോണി സവാരിയും, വഞ്ചിയിൽ കായൽ പരപ്പിൽ വലയിട്ടു മീനെ പിടിച്ചു നടൻ മീൻകുറി കുട്ടിയുള്ള കേരള സദ്യയുമാണ് കൂട്ടത്തിൽ പ്രധാനികൾ.. മോട്ടോർ വഞ്ചികൾ നിരോധിച്ചിട്ടുള്ളതിനാൽ ശാന്തവും സുന്ദരവുമായ തോണിയാത്രയിൽ പലതരം പക്ഷികളെയും ചെറു മൃഗങ്ങളെയും കാണാം.. ഒപ്പം നാടൻ പാട്ടിന്റെ ഈരടികളും..  ഹൈടെക് നഗരങ്ങളിൽ നിന്നും ഒളിച്ചോപ്പടി എത്തുന്ന വിദേശികൾക്കു മൺറോ പ്രിയപ്പെട്ടതാകാൻ മറ്റൊരു കാരണം കുടി ഉണ്ട്.  "വില്ലജ് റൈഡ്" നാട്ടുവഴികളിലൂടെ പേരക്കയും മാങ്ങയും ഒക്കെ കടിച്ചുപറിച്ചു തോടും പുഴയും ചാടിക്കടന്നു നന്മയുടെ നാടിന്റെ ഭംഗി അറിഞ്ഞുള്ള യാത്ര.. ഇക്കാരണത്താൽ തന്നെ ഈയിടെയായി സഞ്ചാരികളുടെ വൻ പ്രവാഹമാണ് മൺറോ തുരുത്തിൽ. 

ചെറു തോണികളിലെ യാത്രക്കിടയിൽ തൊടുകൾക് കുറുകെ ഇടവിട്ടുന്ന പാലങ്ങൾ കൗതുകമുണർത്തുന്നു. തോടുകൾ കടന്നു കായലിലേക്ക് പോയാലോ കണ്ണിനു കുളുർമ ഏകുന്ന കാഴ്ചകൾ വീണ്ടും കാണാം. മൺറോ തുരുത്തിലെ പ്രധാന വിനോദ സഞ്ചാര പദ്ധതികളിൽ ഒന്നാണ് മണക്കാട് സൈക്കിൾ പാത. അഷ്ടമുടി കായലിന്റെ ഓളപ്പരപ്പിനു നടുവിലൂടെ 3 കി.മീ. വരുന്ന പാത. റയിൽവേ സ്റ്റേഷനിലിൽ നിന്നും 2 കി.മി. സഞ്ചരിച്ചാൽ മണക്കാട് സൈക്കിൾ പാതയിൽ എത്താം. കായലും താണ്ടി വള്ളത്തിൽ സഞ്ചരിച്ചാൽ കേരളം ചരിത്രത്തിലെ സുപ്രധാനമായ മൺറോ സായിപ്പിന്റെ ബംഗ്ലാവ് കാണാം.ലണ്ടനിൽ നിന്നും കൊണ്ട് വന്ന കേരളത്തിലെ ആദ്യത്തെ സെറാമിക് ക്ലോസറ്റ് ഇവിടെയാണുള്ളത്. തീർന്നില്ല പ്രത്ത്യേകതകൾ, എഴുന്നള്ളത്തിനു ആനകൾ നീന്തിയെത്തുന്ന പേഴുംതുരുത്ത് ശ്രീ ഭദ്രാദേവി ക്ഷേത്രവും മൺറോ തുരുത്തിന്റെ മാറ്റ് കൂട്ടുന്നു. നല്ല വീതിയും ഒഴുക്കുമുള്ള ആറ്റിലൂടെ ആണ് ആനകൾ നീതി ഐക്കര എത്തുന്നത്. ഐക്കരയുള്ള പട്ടം തുരുത്തിൽ 1878 സ്ഥാപിതമായ ഇടച്ചാൽ പള്ളി ഉണ്ട്. 100 വർഷത്തിന് മുകളിൽ പഴക്കമുണ്ടെങ്കിലും പഴമയുടെ ഓർമപ്പെടുത്തലാണ്  ഇടച്ചാൽ പള്ളി. പള്ളിയോടു ചേർന്ന് അഷ്ടമുടി ലേക്ക് ക്രൂയിസ് സർക്യൂട്ട്  ടൂറിസം  പദ്ധതിയിൽ ഉൾപ്പെടുന്ന ബോട്ട് ജെട്ടിയും ഉണ്ട്. മൺറോ തുരുത്തിന്റെ രാത്രിയുടെ ഭംഗി ആസ്വദിച്ച് മടങ്ങാൻ ഒരുപാട് റിസോർട്ടുകളും ലഭ്യമാണ്..

തണുത്തകാറ്റും, കായലോരത്തെ കാഴ്ചകളും ഇഷ്ടപെടുന്ന ആരും തന്നെ മൺറോ തുരുത്ത് കാണാതിരിക്കില്ല..